കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി ജലന്ധര്‍ ബിഷപ്പിന് വീണ്ടും പണിയാകുന്നു. ബിഷപ് തന്റെ ഫോണിലേക്ക് അസമയങ്ങളില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും കന്യാസ്ത്രീ നേരത്തേ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കന്യാസ്ത്രീ കഴിഞ്ഞ വര്‍ഷം ജൂെലെ 17-നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയ പരാതിക്കത്ത് ഇപ്പോള്‍ പുറത്തുവന്നു.
ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കന്യാസ്ത്രീ രേഖാമൂലം കര്‍ദിനാളിനു പരാതി നല്‍കിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2017 ജൂെലെ 11ന് കന്യാസ്ത്രീ കര്‍ദിനാളിനു നല്‍കിയ പരാതിയാണ് പുറത്തായിരിക്കുന്നത്. ബിഷപ് നേരിട്ടും ഫോണ്‍ സംഭാഷണങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും അപമാനിക്കുന്നതായി പരാതിയിലുണ്ട്. എഴുതി നല്‍കാന്‍ കഴിയാത്ത വിധമാണു ബിഷപിന്റെ ചെയ്തികളെന്നും കര്‍ദിനാളിനു നല്‍കിയ പരാതിയില്‍ കന്യാസ്ത്രീ വിവരിച്ചിരുന്നു.
Also Read : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കേസ് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട് ഇങ്ങനെ
പീഡനം സഹിക്കാനാകാതെ സഭ വിട്ടുപോകുന്നതിനെക്കുറിച്ചു പോലും ആലോചിക്കുന്നു, ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്തത്ര മോശമാണ് എന്നിങ്ങനെയുള്ള പരാതിയില്‍, കന്യാസ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ദിനാള്‍ ഇടപെടണമെന്ന അഭ്യര്‍ഥനയുമുണ്ട്. കര്‍ദിനാളിനെ നേരില്‍ക്കണ്ട് പരാതി പറയാന്‍ ആഗ്രഹിക്കുന്നതായും കത്തില്‍ പരാമര്‍ശമുണ്ട്. പാലാ ബിഷപ്പിനോടു കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ അദ്ദേഹമാണു കര്‍ദിനാളിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. അദ്ദേഹത്തിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും.
ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചുവെന്നും മാനനഷ്ടവും ജീവഹാനിയും ഭയന്നാണു വിവരം നേരത്തെ പറയാതിരുന്നതെന്നും കന്യാസ്ത്രീ നേരത്തെ മൊഴി നല്‍കിയിരുന്നു. കുറവിലങ്ങാട്ട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വച്ചായിരുന്നു പീഡനമെന്നും കന്യാസ്ത്രീ മൊഴി നല്‍കി. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് മാത്രമാണ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. 2014 മുതലുള്ള കാര്യങ്ങളെല്ലാം രഹസ്യമൊഴിയില്‍ വിവരിച്ചിട്ടുണ്ട്. 2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 12 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. അതേസമയം ബിഷപ്പ് രാജ്യംവിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു.
Post Your Comments