ന്യൂഡൽഹി : മോദി സർക്കാർ അധികാരമേറ്റ ശേഷം പതിനെട്ടായിരം പാക് ന്യൂനപക്ഷങ്ങൾക്ക് ദീർഘകാല വിസ അനുവദിച്ചു .ഹിന്ദുക്കൾ , സിഖുകാർ , പാഴ്സികൾ , ക്രിസ്ത്യാനികൾ ഉൾപ്പെട്ട വംശീയ ഉന്മൂലനത്തിനു വിധേയരായി പലായനം ചെയ്തവർക്കാണ് വിസ അനുവദിച്ചത് .പാകിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , ബംഗ്ളാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ ഹിന്ദുക്കൾക്ക് വിസ അനുവദിക്കൽ നടപടിക്രമങ്ങൾ മോദി സർക്കാർ ലഘൂകരിച്ചിരുന്നു.
പാകിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , ബംഗ്ളാദേശ് എന്നിവിടങ്ങളിൽ ഹിന്ദുക്കൾ അടങ്ങുന്ന ന്യൂനപക്ഷങ്ങൾക്ക് നേരേ വലിയ തോതിലുള്ള ആക്രമണങ്ങളാണ് മതമൗലികവാദികൾ നടത്തുന്നത്. ഇവർക്ക് ജീവിക്കാനാവശ്യമായ വസ്തുവകകൾ വാങ്ങാനും അനുവാദമുണ്ട് .എന്നാൽ നിയന്ത്രിത മേഖലകളിൽ സ്ഥാവര വസ്തുക്കൾ വാങ്ങാൻ അനുവാദമില്ല. പാൻ കാർഡ് ,ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്കും ഇവർക്ക് അവകാശമുണ്ട്.
ദീർഘകാല വിസ അനുവദിക്കൽ ഓൺലൈൻ ആക്കിയതിനു ശേഷം 2015 ൽ 2142 പേർക്കും , 2016 ൽ 2298 പേർക്കും 2017 ൽ 4712 പേർക്കും ദീർഘകാല വിസ അനുവദിച്ചു. 2018 ൽ 6092 പാക് പാക് പൗരന്മാർക്കാണ് വിസ അനുവദിച്ചത് . ഭൂരിഭാഗവും പാക് ഹിന്ദു ന്യൂനപക്ഷങ്ങൾക്കാണ് വിസ ലഭിച്ചിട്ടുള്ളത്.
Post Your Comments