Latest NewsNewsBusinessGulfOman

വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ച് ഒമാന്‍

കോവിഡ് പ്രതിസന്ധിയും എണ്ണവില ഇടിവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി "സാമ്പത്തിക ഉത്തേജന" പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്

മസ്‌കറ്റ്: വിദേശ നിക്ഷേപകര്‍ക്ക് ഒമാന്‍ അധികൃതര്‍ ദീര്‍ഘകാല താമസാനുമതി നൽകുന്നു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വിദേശ നിക്ഷേപകര്‍ക്കുള്ള ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

Read Also: യുഎഇയില്‍ കോവിഡ് ബാധിച്ച് പ്രവാസി മലയാളി അധ്യാപിക മരിച്ചു

കോവിഡ് പ്രതിസന്ധിയും എണ്ണവില ഇടിവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി “സാമ്പത്തിക ഉത്തേജന” പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയും ഫീസും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഇളവുകള്‍ ഉത്തേജന പദ്ധതിയിലുൾപ്പെടുന്നു.

Read Also: ഇന്ത്യ- പാക് താരങ്ങളെ താരതന്മ്യം ചെയ്യാന്‍ കഴിയില്ല, പ്രതിഭകള്‍ കൂടുതൽ പാകിസ്താനില്‍; അബ്ദുല്‍ റസാഖ്

ഈ പദ്ധതിയുടെ ഭാഗമായി ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ആദായ നികുതിയും വെട്ടിക്കുറച്ചു. വിനോദസഞ്ചാരം, വ്യവസായം, ലോജിസ്റ്റിക്‌സ്, കൃഷി, ഫിഷറീസ്, ഖനനം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് നികുതിയും ഫീസും ഇളവ് നൽകിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button