ലക്നൗ: സാധാരണ മുഴയാണെന്ന് കരുതി സോമായി എന്ന കർഷകൻ തന്റെ കഴുത്തിലെ ട്യൂമർ ചികിത്സിക്കാതിരുന്നത് 20 വർഷം. ഉത്തർപ്രദേശിലാണ് സംഭവം. ഒടുവിൽ ആശുപത്രിയിലെത്തിയപ്പോൾ 4 മണിക്കൂർ കൊണ്ടാണ് ഈ ട്യൂമർ നീക്കം ചെയ്തത്. ചികിത്സയ്ക്കായി സോമായി എത്തിയപ്പോൾ തന്നെ അഡ്മിറ്റാക്കിയെന്നും അടുത്ത ദിവസം തന്നെ ഓപ്പറേഷൻ നടത്തിയതായും ലക്നൗ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടറായ ഓംകാർ വെങ്കട് വ്യക്തമാക്കി.
Read Also: ബോഡി സ്പ്രേ കൂടുതൽ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഈ രോഗം വരാതെ സൂക്ഷിക്കുക
കഴുത്തിലേക്കും തലയിലേക്കുമുള്ള പ്രധാനപ്പെട്ട രക്തധമനികളെ ഈ ട്യൂമർ തടഞ്ഞുനിർത്തിയിരുന്നതായും അതിനാലാണ് ഉടൻ തന്നെ ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചതെന്നും ഡോക്ടർ അറിയിച്ചു. സർജറിക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന സോമായി ഉടൻ തന്നെ ആശുപത്രി വിടും.
Post Your Comments