KeralaLatest News

കേരള സർക്കാർ സിലിക്കൺ വാലിയിലേയ്ക്കും അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കും

തിരുവനന്തപുരം: ഫേസ്ബുക്, ഊബർ തുടങ്ങിയ സിലിക്കൺ വാലിയിലെ വൻകിട കമ്പനികളെ കേരള മോഡൽ ഐ ടി പരിചയപെടുത്തതാൻ സർക്കാർ പ്രതിനിധി സംഘം യുഎസിലേക്ക്. സാൻ ഫ്രാൻസിസ്‌കോ, ബോസ്റ്റൺ, സിയാറ്റിൽ എന്നിവിടങ്ങളിൽ ഓഗസ്റ്റ് ആദ്യവാരം ഗ്ലോബൽ കണക്ട് സീരീസ് എന്ന പേരിലാണ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.

പ്രമുഖ കമ്പനികളിൽ സുപ്രധാന സ്ഥാനങ്ങളിലിരിക്കുന്ന നൂറിലധികം മലയാളികളെ മൂന്നു ദിവസങ്ങളിലായി ഓരോ നഗരങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുപ്പിക്കും

Also Read: എൻ ഐ എ ക്ക് കൂടുതൽ അധികാരം, യു എ പി എ നിയമത്തിലും ഭേദഗതി ഈ സമ്മേളനത്തില്‍

ഫേസ്ബുക് അടക്കമുള്ള കമ്പനികളിൽ സുപ്രധാന പദവിയിലിരിക്കുന്ന മലയാളികളെ സർക്കാർ ക്ഷണിച്ചിട്ടുണ്ട്. ഒറാക്കിൽ കോർപ്പറേഷൻ പ്രസിഡന്റ് തോമസ് കുര്യൻ, രാജ്യാന്തര ഇലക്ട്രിക്ക് സെല്ഫ് ഡ്രൈവിംഗ് കാർ നിർമാതാക്കളായ നിയോയുടെ സിഈഓ പദ്മശ്രീ വാര്യർ ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുക്കുമെന്നാണ് സൂചന.

സ്പോണ്സർഷിപ്പിലൂടെയാണ് സമ്മേളനത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. ഓരോ സമ്മേളനത്തിലും 40 പേരെ വീതം പങ്കെടുപ്പിക്കാനാണ് ശ്രമം. കൊച്ചിയിൽ നടത്തിയ ഹാഷ് ഫ്യുച്ചർ ഉച്ചകോടിയിൽ യുഎസിൽ നിന്ന് അതിഥികളായി എത്തിയ പ്രമുഖരാണ് ഓരോ നഗരങ്ങളിലെയും പരിപാടികളിൽ ആങ്കർ സ്ഥാനം വഹിക്കുക. കേരളത്തിന്റെ ഐടി മോഡൽ സംബന്ധിച്ച അവതരണവും ചോദ്യോത്തര പരിപാടികളും ഉണ്ടാകും. പങ്കെടുക്കുന്നവരെ കേരള ഐടി രംഗത്തെ അംബാസഡർമാരായി മാറ്റുകയാണ് ലക്ഷ്യം. ഇവരിലൂടെ കൂടുതൽ പ്രമുഖ കമ്പനികളെ കേരളത്തിലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

Also Read: ‘കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷത്തെ ഭരിക്കുന്നു, ഭിന്നിപ്പിച്ച്‌ ഭരിക്കുന്ന സമീപനമാണ് സര്‍ക്കാരുകൾക്ക്’ : വെള്ളാപ്പള്ളി

നിക്ഷേപകരുമായും അക്കാദമിക് വിദഗ്ദരുമായും സംഘം കൂടിക്കാഴ്ച നടത്തും. സെക്രട്ടറി എം ശിവശങ്കർ, ഐടി ഉന്നതാധികാര സമിതി അംഗങ്ങളായ വി കെ മാത്യൂസ്, ക്രിസ് ഗോപാലകൃഷ്ണൻ, മുഖ്യമന്ത്രിയുടെ ഐ ടി വിദഗ്ധ സംഘം എന്നിവരാണ് യുഎസിലേക്ക് പോകുന്ന കേരള സർക്കാരിന്റെ പ്രതിനിധി സംഘത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button