ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് എം.പിമാര്‍ക്ക് വിലകൂടിയ മൊബൈല്‍ ഫോണും ബാഗും സമ്മാനിച്ചതായി പരാതി. രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഐ.ഫോണ്‍ എക്സ്, മൂചീസ് ബാഗ് എന്നിവയുടെ ചിത്രങ്ങൾ രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ശമ്പള കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ശുചീകരണ തൊഴിലാളികള്‍ വന്‍ പ്രതിഷേധമാണ് നടത്തുന്നത്. ആറ് മാസത്തോളമായി അവര്‍ക്ക് ശമ്പളം ലഭിച്ചിട്ടെന്നും ഇതിനിടെ എന്തിനാണ് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഇത്രയും വിലകൂടിയ സമ്മാനം നല്‍കിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
Dear @CMofKarnataka @hd_kumaraswamy – Thnk u 4 convng all MPs tmrw to discuss Cauvery issue. But why is ur govt sendng expnsve phones to MPs?
U claim Austerity; pourkarmikas r being denied salaries, but pub money used 4 ths kind of expnsve gifts? ?
Im returng thm to u ?? pic.twitter.com/0jZKhnXhuM
— Rajeev Chandrasekhar (@rajeev_mp) July 17, 2018
Post Your Comments