കൊച്ചി: ശക്തമായ മഴയ്ക്ക് താത്കാലിക ശമനമുണ്ടായെങ്കിലും ദുരിതം മാറിയിട്ടില്ല. പലയിടങ്ങളിലും വെള്ളക്കെട്ടുകളാണ്. താത്കാലിക ശമനത്തിന് ശേഷം മഴ ശക്തമായി പെയ്യുമെന്നാണ് മുന്നറിയിപ്പ്. വെള്ളായാഴ്ച വരെ ദുരിതമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
READ ALSO: കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് 956 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്. എറണാകുളം നഗരത്തില്‍ 23, വൈക്കത്ത് 22, മൂന്നാറില്‍ 20 സെ.മി. വീതം മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
Post Your Comments