Latest NewsIndia

സ്മാര്‍ട്‌ഫോണ്‍ നല്‍കിയില്ല : സുഹൃത്തിനോട് പത്തൊൻമ്പതുകാരൻ ചെയ്തത് കൊടും ക്രൂരത

ഹൈദരാബാദ്: സ്മാര്‍ട്‌ഫോണ്‍ നല്‍കാത്തതിന് സുഹൃത്തിനെ പത്തൊൻമ്പതുകാരൻ ചൂട്ടുകൊന്നു. തെലങ്കാനയിലെ ആദിബത്‌ലയിൽ ഡി പ്രേം എന്ന 17 കാരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രേം സാഗര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 14 മുതല്‍ പ്രേമിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

സാമ്ബത്തികബാധ്യതകള്‍ ഒഴിവാക്കാന്‍ പണത്തിന് വേണ്ടി പ്രേംസാഗര്‍ സുഹൃത്തിനോട് ഫോണ്‍ ആവശ്യപ്പെട്ടപ്പോൾ അത് നല്കാൻ വിസമ്മതിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ബൈക്കില്‍ ദൂരയാത്രയ്ക്ക് പോകാമെന്ന് വിശ്വസിപ്പിച്ച് പ്രേമിനെ 25 കിമീ അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ശേഷം വടി കൊണ്ട് ആക്രമിക്കുകയായിരുന്നെന്നും പ്രേമിന്റെ ബോധം നഷ്ടമായെന്ന് മനസിലായതോടെ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.

Also read: അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കി, സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button