KeralaLatest News

ത്രിവര്‍ണ രാഖി കെട്ടാന്‍ യൂത്ത് കോണ്‍ഗ്രസ് : രാമായണ വിവാദത്തിന് പിന്നാലെ രക്ഷാ ബന്ധനും

കണ്ണൂര്‍: എതിര്‍പ്പുകളെ തുടര്‍ന്ന് രാമായണ പാരായണം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും കോണ്‍ഗ്രസ് ഇത്തവണ ഉറച്ചു തന്നെയാണ്. ആർ എസ് എസിന്റ രക്ഷാബന്ധൻ മഹോത്സവത്തെ പ്രതിരോധിക്കാൻ ഗാന്ധിജിയെ സാക്ഷിയാക്കി ത്രിവര്‍ണ രാഖി കെട്ടി രക്ഷാബന്ധൻ ആചരിക്കാനാണ് നീക്കമെന്ന് റിപ്പോർട്ട്. സ്വാതന്ത്ര്യദിനത്തിനാണ് ദേശരക്ഷാബന്ധന്‍ നടത്താന്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

കണ്ണൂരിലെ കടമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് കാവി നിറത്തിലെ രാഖിക്ക് പകരം ‘ ത്രിവര്‍ണ രാഖി’ ആശയവുമായി എത്തിയിരിക്കുന്നത്. ഇതിനായി 1000 ത്രിവര്‍ണ രാഖികള്‍ക്ക് മണ്ഡലം കമ്മിറ്റി ഓര്‍ഡറും നല്‍കി. വിവിധ മതനേതാക്കളെ പരാപടിയില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും കൂടി പരിപാടി വ്യാപിപ്പിക്കാനും യൂത്ത്‌കോണ്‍ഗ്രസിന് പദ്ധതിയുണ്ട്.

രാമായണ വാരാചരണം നടത്താനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ തന്നെ വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. വിവാദം കെട്ടടങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് ‘ത്രിവര്‍ണ രാഖി’യുള്ള ദേശരക്ഷാ ബന്ധന്‍ ആചരണത്തിന് യൂത്ത് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button