Latest NewsKerala

കനത്ത മഴ : ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: അതി ശക്തമായ മഴയെ തുടര്‍ന്ന് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായും തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായും റെയില്‍വേ അറിയിച്ചു.

ഉച്ചയ്ക്ക് 2.40ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (12082) വൈകീട്ട് 4.45നും ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ മെയില്‍(12624) വൈകീട്ട് 4 മണിക്ക് തിരുവനന്തപുരത്ത് നിന്നും യാത്രതിരിക്കുകയുള്ളു.

Read Also : മഞ്ജു വാര്യര്‍ ഡബ്ലിയുസിസിയില്‍ നിന്നു രാജി വെച്ചോ ഇല്ലയോ എന്നതിന് സ്ഥിരീകരണം

വൈകീട്ട് 4.45ന് പുറപ്പെടേണ്ട കൊച്ചുവേളി-ബെംഗളൂരു എക്‌സ്പ്രസ (16316) രാത്രി 8.30നും, വൈകീട്ട് 5.30ന് പുറപ്പെടേണ്ട കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (12634) രാത്രി 7.30നും പുറപ്പെടും. ജൂലായ് 17 ചൊവ്വാഴ്ച തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടേണ്ട തിരുനെല്‍വേലി-ജാംനഗര്‍(19577)എക്‌സ്പ്രസ് റദ്ദാക്കി. കൊല്ലം-എറണാകുളം(56392) പാസഞ്ചര്‍ പിറവത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം-കായംകുളം പാസഞ്ചര്‍(56387) പിറവം റോഡില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button