കര്‍വാര്‍ : ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നത് ഒരാഴ്ച.. ഭാര്യയുടെ മൃതദേഹത്തിന് മുന്നില്‍ പ്രതികരിക്കാനാകാതെ ചലനവും സംസാരശേഷിയും നഷ്ടപ്പെട്ട 60 വയസുകാരന്‍ ഇരുന്നത് ഏഴ്ദിവസമാണ്. മസ്തിഷ്‌കാഘാതത്തില്‍ തളര്‍ന്ന ആനന്ദ് ഖോല്‍കറാണ് ഒരാഴ്ചയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നത്.
55 വയസുകാരിയായ ഗിരിജ ഒരാഴ്ച മുന്നേ മരണപ്പെട്ടെന്നും ആനന്ദ് ഖോല്‍കര്‍ ഒരാഴ്ചയായി അവശനായി തീര്‍ന്നിരുന്നു എന്നും പോലീസ് പറയുന്നു.ഗിരിജ -ആനന്ദ് ദമ്പതികള്‍ക്ക് മക്കളില്ലാത്തതുകൊണ്ടുതന്നെ തളര്‍ന്ന ആനന്ദിനെ പരിചരിച്ചിരുന്നത് ഭാര്യ ഗിരിജയായിരുന്നു .
ഏഴുദിവസമായി ഫോണ്‍ കോളുകള്‍ ഒന്നും ഇല്ലാത്തതില്‍ സംശയം തോന്നിയ ഗിരിജയുടെ സഹോദരന്‍ സുബ്രമണ്യ ഗിരിജയുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ് ഈ ദാരുണമായ സംഭവം കാണുന്നത്. ഗിരിജയുടെ വീട്ടിലെത്തിയ സുബ്രമണ്യ വാതിലില്‍ മുട്ടുകയും തുറക്കാതെ വന്നപ്പോള്‍ മേല്‍ക്കൂര പൊളിച്ച് നോക്കുകയുമായിരുന്നു. ആനന്ദിനടുത്ത് ഒരു കസേരയില്‍ മരിച്ചിരിക്കുന്നു ഗിരിജയെയാണ് സഹോദരനായ സുബ്രഹ്മണ്യന് കാണാന്‍ സാധിച്ചത്. ഗിരിജയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പോലീസ് സംശയിക്കുന്നു
Post Your Comments