വാഷിംഗ്ടണ്‍: അമേരിക്കയിലെ കന്‍സാസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു. ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. അതേസമയം പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പട്രോളിംഗ് നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ചയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ അക്രമിയെ കണ്ടത്. തുടര്‍ന്ന് പോലീസ് സംഘം അക്രമികളെ പിന്തുടര്ന്നു. ഒരു മണിക്കൂര്‍ നീണ്ട വെടിവയ്പിനൊടുവില്‍ അക്രമിയെ വധിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
ഈ മാസം ആറിനാണ് തെലുങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ ശരത് കൊപ്പു എന്ന വിദ്യാര്‍ത്ഥി അക്രമിയുടെ വെടിയേറ്റ് മരിച്ചത്. കന്‍സാസിലെ മിസോറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ശരത് റസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ജോലി നോക്കി വരികയായിരുന്നു. ജോലിക്കിടെ മോഷണ ശ്രമം ചെറുക്കുന്നതിനിടെ അക്രമികള്‍ ശരത്തിന് നേരെ വെടിയുതിർക്കുകയും ഓടിരക്ഷപെടുകയും ചെയ്തു.
Post Your Comments