മുംബൈ: ട്രെയിനില്‍ യാത്രക്കിടെ പ്രസവവേദന, ഒടുവില്‍ റെയില്‍വേ സ്റ്റേഷനില്‍ സുഖപ്രസവം, അതും ഇരട്ടക്കുട്ടികള്‍. മുംബൈയിലാണ് സംഭവം. ട്രെയിന്‍ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞുമാണ് പിറന്നത്.
READ ALSO: നടക്കുന്നതിനിടെ കുഞ്ഞ് പുറത്തുവന്നു; ഒടുവിൽ വരാന്തയിൽ സുഖപ്രസവം
ഷയ്ക സല്‍മ തബസ്സും എന്ന യുവതിയാണ് ട്രെയിന്‍ യാത്രക്കിടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. എല്‍ടിടി-വിശാഘപട്ടണം എക്സപ്രസിലാണ് സംഭവം. കുഞ്ഞുങ്ങളുടെയും യുവതിയുടെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ എഎന്‍ഐ പോസ്റ്റ് ചെയ്തിട്ടുണ്ട്.
A woman travelling in LTT-Visakhapatnam Express gave birth to twins (a girl and a boy) in the train at Kalyan railway station. The woman is a resident of Mumbai's Ghatkopar. #Maharashtra pic.twitter.com/DaTBWLNOxS
— ANI (@ANI) July 15, 2018
കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലിയിലുണ്ടായിരുന്ന നീലം ഗുപ്ത, സുരേഖ കദം എന്നിങ്ങനെ രണ്ട് വനിത കോണ്‍സ്റ്റബിള്‍മാരാണ് ഇവരെ സഹായിച്ചത്. പ്രസവത്തിന് ശേഷം യുവതിയെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും മക്കളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments