അടൂര്‍: ടിപ്പര്‍ ലോറിയിടിച്ച് റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത് കെ.എസ്.ആർ.ടി.സി ബസിൽ. പയ്യനല്ലൂര്‍ കൈമവിളയില്‍ അനീഷാണ്(40) അപകടത്തില്‍പെട്ടത്. മറ്റ് വാഹനങ്ങൾ ഒന്നും നിർത്താൻ തയ്യാറാകാത്തതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരും ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചത്.
Read Also: ആഡംബര യാത്രയ്‌ക്കൊരുങ്ങി കെ.എസ്.ആർ.ടി.സി
ഇന്നലെ ഉച്ചയ്ക്ക് അടൂര്‍-തട്ട-പത്തനംതിട്ട റോഡില്‍ പോത്രാട് ജംക്ഷനിലാണ് അപകടമുണ്ടായത്. ഇടറോഡിൽ നിന്ന് വന്ന ടിപ്പര്‍ അനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ അതുവഴി വന്ന വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഒടുവില്‍ പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് വന്ന കെഎസ്‌ആര്‍ടിസി ബസിൽ അനീഷിനെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് അനീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments