Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കേസ് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട് ഇങ്ങനെ

തിരുവനന്തപുരം: പീഡനാരോപണത്തെ തുടര്‍ന്ന് കന്യാസ്ത്രീയ്ക്കെതിരെ ബിഷപ്പ് നല്‍കിയ പരാതി സ്വീകരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഏകപക്ഷീയമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണ് പരാതി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തിലെ പരാതി തനിക്കല്ല, കോട്ടയം എസ്പിക്കാണ് കൈമാറേണ്ടതെന്ന് കാട്ടി ഡിജിപി അദ്ദേഹത്തെ മടക്കി അയച്ചെന്നാണ് വിവരം.

പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ബിഷപ്പിന്റെ പ്രതിനിധി ഫാ. പീറ്റര്‍ ബെഹ്റയെ സമീപിച്ചത്. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിക്ക് പരാതി നല്‍കാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന.

Read Aso : കോട്ടയത്ത് വയോധികനെ വെട്ടിക്കൊന്നു: മകനെന്ന് ആരോപണം

ബിഷപ്പിനെതിരെ നല്‍കിയ പരാതിയില്‍ കന്യാസ്ത്രീ ഉറച്ചുനിന്നതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണ് പോലീസ്. അതേസമയം, ബിഷപ്പിന്റെ സ്വഭാവം കാരണം 18 പേര്‍ കന്യാസ്ത്രീപട്ടം ഉപേക്ഷിച്ച് പോയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇവരില്‍ ചിലരെയെങ്കിലും കണ്ടെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും.

അതിനിടെ ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന സൂചന പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കി. ബിഷപ്പ് രാജ്യം വിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button