ചുട്ടുപൊള്ളി ബ്രിട്ടന്‍, രാജ്യം കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയിലൂടെ. 30 ഡിഗ്രിയോളമാണ് ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും പലയിടത്തെയും താപനില. വേനല്‍ കടുത്തതോടെ ജല ഉപയോഗത്തിന് പലേടത്തും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പല പ്രദേശങ്ങളിലും ഹോസ്പൈപ്പ് ബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ, കൃഷിക്കും പൂന്തോട്ടം നനയ്ക്കാനും മറ്റും ഹോസ്പൈപ്പ് ഉപയോഗിക്കുന്നതിനുള്ള വിലക്കാണിത്. സമീപകാലത്തൊന്നും ബ്രിട്ടനില്‍ ഹോസ്പൈപ്പ് ബാന്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. 30 ഡിഗ്രിക്കടുത്ത് ചൂടിലാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി അവരുടെ ജീവിതം.
Also Read : ബ്രിട്ടൻ ചുട്ടുപൊള്ളുന്നു; താപനില റെക്കോര്‍ഡ് കീഴടക്കി
1976-നുശേഷമുള്ള ഏറ്റവുമുയര്‍ന്ന ചൂടന്‍ കാലാവസ്ഥയിലൂടെയാണ് ബ്രിട്ടന്‍ കടന്നുപോകുന്നത്. 1976-ലെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റായിരുന്നു താപനിലയില്‍ ഇതുവരെ മുന്നില്‍. അന്ന് സൗത്ത് വെസ്റ്റ് ലണ്ടനിലെ ശരാശരി ദിവസ താപനില 30.83 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഒറ്റദിവസം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 2015-ലെ വിംബിള്‍ഡണിലാണ്. 35.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്നത്തെ താപനില.
ബിക്കിനിയണിഞ്ഞ് കടല്‍ത്തീരത്ത് വെയില്‍കായാനെത്തുന്നവരുടെ എണ്ണം ഓരോ വീക്കെന്‍ഡിലും വന്‍തോതില്‍ കൂടുകയാണ്. പാര്‍ക്കുകള്‍ പോലുള്ള തുറസ്സായ സ്ഥലങ്ങളിലും ധാരാളം സന്ദര്‍ശകരെത്തുന്നുണ്ട്. എന്നാല്‍, അടുത്തയാഴ്ചത്തേക്ക് കാലാവസ്ഥയില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസര്‍ റേച്ചല്‍ വെസ്റ്റ് പറയുന്നു. ഇന്നലെ കൊടിയ വെയിലായിരുന്നെങ്കില്‍ അടുത്തയാഴ്ച മഴ പെയ്തേക്കാനും സാധ്യതയുണ്ടെന്ന് റേച്ചല്‍ പറയുന്നു.
Post Your Comments