ജക്കാര്‍ത്ത: ജീവനക്കാരനെ മുതല ആക്രമിച്ചു കൊലപ്പെടുത്തി. ഇന്തോനേഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ വെസ്റ്റ്പാപുവയിലെ സോറോംഗ് ജില്ലയിലാണ് സംഭവം നടന്നത്. ഫാം ജീവനക്കാരനെ കൊലപ്പെടുത്തിയതിനു ഇന്തോനേഷ്യയിലെ ഒരു കൂട്ടം ഗ്രാമീണര്‍ ചേര്‍ന്ന് ഫാമിലുണ്ടായിരുന്ന 300 ലധികം മുതലക്കുഞ്ഞുങ്ങളെ കൊന്നു.
കഴിഞ്ഞ ദിവസം മുതല ഫാമില്‍ തീറ്റയെടുക്കാന്‍ കയറിയ 48 കാരനെ മുതല ആക്രമിച്ച് കൊലപ്പെടുത്തിയതായി ഇന്തോനേഷ്യ നാച്യൂറല്‍ റിസോഴ്സസ് കണ്‍സര്‍വേഷന്‍ ഏജന്‍സി തലവന്‍ ബാസര്‍ മാനുല്ലാംഗ് പറഞ്ഞിരുന്നു. ശനിയാഴ്ച ഇയാളുടെ സംസ്‌ക്കാര ചടങ്ങ് നടത്തിയതിന് പിന്നാലെയാണ് ഗ്രാമീണര്‍ കഠാരകളും ചുറ്റികയും ഗദയും ഉപയോഗിച്ച് 292 മുതലക്കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞത്. കത്തികൊണ്ടു കുത്തിയും ചുറ്റികയ്ക്ക് തല്ലിച്ചതച്ചും ദണ്ഡിന് അടിച്ചുമെല്ലാമാണ് മുതലകളെ ഇല്ലാതാക്കിയത്.
Also Read : സ്രാവ് കൈയ്യില്‍ കടിച്ചു വലിച്ചു, യുവതി വീണത് മുതലകള്‍ കൂടിയുള്ള അപകടക്കെണിയില്‍
മുതലയെ വളര്‍ത്താന്‍ ലൈസന്‍സുള്ള ഫാമില്‍ 2013 മുതല്‍ ഉപ്പുവെള്ളം കയറ്റിയ പ്രത്യേക കുളത്തില്‍ ന്യൂ ഗിനിയന്‍ മുതലകളെ വളര്‍ത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ മനുഷ്യരെ ആക്രമിക്കുകയോ ഗ്രാമീണര്‍ക്ക് കുഴപ്പമുണ്ടാക്കുകയോ ചെയ്തിരുന്നില്ല. അതേസമയം മുതലകളും ദൈവ സൃഷ്ടിയായതിനാല്‍ അതും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് ഇന്തോനേഷ്യന്‍ നാച്യൂറല്‍ റിസോഴ്സസ് കണ്‍സര്‍വേഷന്‍ ഏജന്‍സി തലവന്‍ ബാസര്‍ മനുലാംഗ് പറയുന്നത്.
Post Your Comments