
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിനൊപ്പമുള്ള കൂട്ട് മന്ത്രിസഭയെ കുറിച്ച് സംസാരിച്ച് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി പൊതുവേദിയില്‍ വിതുമ്പിയത് വന്‍ വാര്‍ത്തയായിരിക്കുകയാണ്. ലോകത്തെ രക്ഷിക്കാന്‍ വിഷം കഴിച്ച പരമശിവന്റെ അവസ്ഥയാണ് തനിക്കെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്. ഇതിന് പ്രതികരണവുമായ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.
കൂട്ട് മന്ത്രിസഭയാകുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകും, എല്ലാം അഭിമുഖീകരിക്കണം. അല്ലാതെ അതില്‍ പെട്ടെന്ന് പ്രതികരിച്ചാല്‍ അത് നിങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ക്ക് നല്‍കുക നല്ല സന്ദേശമായിരിക്കില്ല. ഇത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാനുള്ള ധൈര്യം കുമാരസ്വാമിക്ക് ഉണ്ടാകണം. ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കണമെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മാല്ലികാര്‍ജുന്‍ ഖാര്‍ജെ പറഞ്ഞു.
കുമാര സ്വാമിയുടെ വാക്കുകള്‍ ഇങ്ങനെ;
‘നിങ്ങളുടെ സഹോദരന് മുഖ്യമന്ത്രിയായതിനു തുല്യമായിരുന്നു നിങ്ങള്‍ എന്നോട് കാട്ടിയ സ്നേഹപ്രകടനങ്ങള്‍. എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. കൂട്ടുകക്ഷി ഭരണത്തിന്റെ വേദന എനിക്കിപ്പോള്‍ നന്നായറിയാം. ഈ സഖ്യസര്‍ക്കാര്‍ സമ്മാനിച്ച വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാന്‍’.
Post Your Comments