Election News

മകന്‍ തോല്‍ക്കുമെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് : മകന്റെ വിജയത്തിനായി ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്തിയും ജ്യോത്സ്യന്മാരുടെ സഹായം തേടിയും കുമാരസ്വാമി

ബെംഗളൂരു : ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടകയില്‍ ജനതാദളില്‍ രാഷ്ട്രീയ ചര്‍ച്ച ചൂടേറി. മണ്ഡ്യയിലെ ദള്‍ സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ ഗൗഡ പരാജയപ്പെടുമെന്ന ഇന്റലിജന്‍സ് വിവരം ചോര്‍ന്നതോടെ, കര്‍ണാടകയിലെ രാഷ്ട്രീയ ചര്‍ച്ചകളിലേറെയും ഈ ദിശയിലാണ്.

മണ്ഡ്യയെ ഇളക്കി മറിച്ചായിരുന്നു നിഖിലിന്റെ പ്രചാരണം. പ്രചാരണത്തിന്റെ കാര്യത്തില്‍ ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും നടിയുമായ സുമലതയെക്കാള്‍ ഏറെ മുന്നിലായിരുന്നു നിഖില്‍ ഗൗഡ. സാധാരണക്കാര്‍ക്കൊപ്പം ഇറങ്ങിനിന്നായിരുന്നു നിഖിലിന്റെ പ്രചാരണം. ഇക്കാരണം കൊണ്ടുതന്നെ നിഖില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദളും കുമാരസ്വാമിയും.

ഇതിനിടയിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ദള്‍ നടത്തിയ രഹസ്യ സര്‍വെയും ചോര്‍ന്നത്. ഇതേടെ നിഖില്‍ ഗൗഡയുടെ പരാജയപ്പെടുമെന്ന ആശങ്ക ശക്തമായി. സമ്മര്‍ദ്ദത്തിലായ കുമാരസ്വാമി ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തിയും ജ്യോത്സ്യന്മാരെ കണ്ടും പരിഹാരകര്‍മ്മങ്ങളുടെ സാധ്യത ആരാഞ്ഞുകൊണ്ടിരിക്കുന്നു .

കഴിഞ്ഞ 18ന് നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡ്യയില്‍ ഇക്കുറി സംസ്ഥാനത്തെ റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 80.23%. രാത്രി 9 വരെ പോളിങ് നടന്ന ബൂത്തുകള്‍ പോലുമുണ്ട്. മലവള്ളി, മദ്ദൂര്‍, മണ്ഡ്യ മേഖലയില്‍ നിഖിലിനു വേണ്ടത്ര വോട്ടു ലഭിക്കില്ലെന്നാണ് രഹസ്യ സര്‍വെകളിലെ പ്രധാന വെളിപ്പെടുത്തല്‍

നിഖിലിന്റെ വിജയമൊന്നും ഉറപ്പുപറയാനാവില്ലെന്ന് ഗതാഗത മന്ത്രിയും മണ്ഡ്യയില്‍ നിന്നുള്ള ദള്‍ എംഎല്‍എയുമായ ഡി.സി തമ്മണ്ണയും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ മലവള്ളി ദള്‍ എംഎല്‍എ കെ.അന്നദാനിയും ഡി.സി തമ്മണ്ണയും പരാജയപ്പെട്ടതായി കുമാരസ്വാമിയും പ്രതികരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button