തൊടുപുഴ: നിരവധി സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള തൊടുപുഴ സ്വദേശി ആഷ്ലിയുടെ ജീവിതത്തിൽ കഴിഞ്ഞ കുറച്ചു നാളായി നടന്നതെല്ലാം ദൗർഭാഗ്യത്തിന്റെ കഥകളാണ്.അപൂര്‍വ്വ രോഗം ബാധിച്ച അമ്മയുടെ ചികിത്സക്കും, വൃക്ക് രോഗത്തിനുള്ള സ്വന്തം ചികിത്സക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ താരം. മാസങ്ങൾക്ക് മുമ്പ് വിക്കലിൽ തുടങ്ങി ശബ്ദം നഷ്ടപ്പെട്ടതിന് പിന്നാലേ ആഷ്ലിയുടെ അമ്മക്ക് ചലന ശേഷിയും ഇല്ലാതെയായി.
വിവിധ ആശുപത്രികളിൽ നടത്തിയ പരിശോധനയിലാണ് രോഗം മോട്ടോർ ന്യൂറോ ഡിസീസാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായ് മുടി മുറിച്ചപ്പോൾ അമ്മക്ക് സങ്കടം വരാതിരിക്കാനായ് ആഷ്ലിയും തല മോട്ടയടിച്ചു. അഭിനയവും നിറുത്തി. അമ്മയെ പരിചരിക്കുന്നതിനിടെ തളർച്ചയുണ്ടായപ്പോൾ നടത്തിയ പരിശോധനയിലാണ് സ്വന്തം വൃക്കകൾ രണ്ടും തകരാറിലായ വിവരം ആഷ്ലി അറിയുന്നത്. അഭിനയ തൊഴിലിലെ സഹപ്രവർത്തരുടെയടക്കം സഹായത്തോടെയായിരുന്നു ഇതുവരെയുളള ചികിത്സ.
ടാപ്പിംഗ് തൊഴിലാളിയായ അച്ചനും പത്തുവയസുകാരനായ അനുജനുമടങ്ങുന്ന കുടുംബം ചിറ്റൂർ അങ്കംവെട്ടിയിൽ വാടക വീട്ടിലാണ് താമസം. സ്വന്തമായ് ഒരു സെന്റു ഭൂമിയുമില്ലാത്ത ഇവർ രണ്ട് പേരുടെയും ചികിത്സയ്ക്ക് സുമനസ്സുകളുടെ കനിവ് തേടുന്നു.എട്ട് ഹൃസ്വ ചിത്രങ്ങളിലും റിലീസാകാനുളള ആറ് സിനിമകളിലുമാണ് ആഷ്ലി അഭിനയിച്ചത്. ആഷ്ലിയുഎ വാര്‍ത്തയുടെ വീഡിയോ കാണാം: വീഡിയോ കടപ്പാട് എഷ്യാനെറ്റ് ന്യൂസ്:
Post Your Comments