![](/wp-content/uploads/2018/07/fish-1.png)
തിരുവനന്തപുരം: മീനുകളിലെ മായം ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. സംസ്ഥാനത്ത് പലയിടത്തു നിന്നും ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടി. ഇപ്പോള്‍ ഫ്രഷാണെന്ന് കരുതി വാങ്ങിയ മീനില്‍ പണി കിട്ടിയിരിക്കുകയാണ് ഒരു വീട്ടമ്മ. കണ്ടാല്‍ യാതൊരു കുവപ്പവും പറയില്ല ഫ്രഷ് മീനാണെന്നേ പറയു, ഇത്തരത്തില്‍ ചൂര മീനാണ് പറഞ്ഞ വില കൊടുത്ത് വീട്ടമ്മ വാങ്ങിയത്.
READ ALSO: ബള്‍ബ് പോലെ തെളിഞ്ഞു കത്തി ഉണക്കമീന്‍; പരിഭ്രാന്തിയിലായി വീട്ടുകാര്‍
എന്നാല്‍ വീട്ടിലെത്തി മീന്‍ മുറിച്ചപ്പോഴാണ് പണി കിട്ടയ വിവരം വീട്ടമ്മ മനസിലാക്കുന്നത്. മൂനിനുള്ളില് നിറയെ പുഴുക്കള്‍. കഴക്കൂട്ടം അമ്പലത്തിന്‍കര സ്വദേശിക്കാണ് ഇത്തരത്തില്‍ ഒരു പണി കിട്ടിയത്. കഴിഞ്ഞ ആറാം തിയതിയാണ് സംഭവം. രാവിലെ വാങ്ങിയ മീന്‍ ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ച ശേഷം വൈകിട്ട് പാചകം ചെയ്യാനായി പുറത്തെടുത്തു. വൃത്തിയാക്കി കഷ്ണങ്ങളാക്കിയപ്പോഴാണ് പണികിട്ടിയ വിവവരം മനസിലായത്. കഷ്ണങ്ങളിലേക്ക് ഉപ്പും മുളകും ഇട്ടതോടെ പുഴുക്കള്‍ തലപൊക്കുകയായിരുന്നു
വിവരം മേയറുടെ ഓഫിസില്‍ അറിയിച്ചു. അദ്ദേഹം ഇടപ്പെട്ട് അടുത്തദിവസം പരിശോധനയും നടത്തി. പക്ഷേ, അന്നു പഴകിയ മീന്‍ കണ്ടെത്താനായില്ല. മീനില്‍ പുഴു നുളയുന്ന വിഡിയോ നവമാധ്യമങ്ങളിലും വൈറലായിരുന്നു.
Post Your Comments