ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ഇന്ത്യൻ റയിൽവെയുടെ അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ തസ്തികകളിലേക്കുള്ള ഓൺലൈൻ പരീക്ഷകൾ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിൽ നടത്തും. തീയതി തീരുമാനിച്ചിട്ടില്ല. ഗ്രൂപ്പ് ഡി തസ്തികകളുടെ പരീക്ഷ സെപ്റ്റംബറിനു ശേഷം നടത്താനാണ് സാധ്യത.
നേരത്തെ വിജ്ഞാപനസമയത്ത് ഏപ്രില്‍, മേയ് മാസങ്ങളിലായി പരീക്ഷ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അപേക്ഷകരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായതോടെയാണ് വീണ്ടും നീട്ടിയത്. 2.37 കോടി പേരാണ് അപേക്ഷിച്ചത്. ഇവയുടെ പ്രാഥമികപരിശോധനയ്ക്കുതന്നെ മൂന്നുമാസത്തോളം വേണ്ടിവന്നു. കൂടാതെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ റെയില്‍വേയെ പ്രതിസന്ധിയിലാക്കി. ഈ ആഴ്ച അപേക്ഷകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയാവുമെന്നും ഇതിനുശേഷം അപേക്ഷയുടെ സ്റ്റാറ്റസ് ഉദ്യോഗാര്‍ഥികള്‍ക്ക് വെബ്സൈറ്റില്‍ അറിയാന്‍ സൗകര്യമൊരുക്കുമെന്ന് റെയില്‍വേ അറിയിച്ചു.
Also read: ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് സമയം നീട്ടി
Post Your Comments