KeralaLatest News

കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അസംഗഡ്: കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേദ്ര മോദി. മുത്തലാഖ് വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടിനെയാണ് പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. മുസ്ലീം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ കോണ്‍ഗ്രസ് എന്ന് അദ്ദേഹം ചോദിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഉത്തര്‍പ്രദേശിലെത്തിയ പ്രധാനമന്ത്രി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

മുത്തലാഖ് വിഷയത്തോടുള്ള സമീപനത്തിലൂടെ ഈ പാര്‍ട്ടികള്‍ തങ്ങളുടെ യഥാര്‍ത്ഥ മുഖം വെളിവാക്കിയിരിക്കുകയാണെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് മറ്റ് പാര്‍ട്ടികള്‍ സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെ ജിവിതം അപകടത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം രാജ്യങ്ങള്‍ പോലും മുത്തലാഖ് വിലക്കിയിട്ടുണ്ട്. ഇത് തന്നെടാണ് കോടിക്കണക്കിന് മുസ്ലീം സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് താനു അറിഞ്ഞിരുന്നു. മുസ്ലിങ്ങള്‍ക്ക് പ്രകൃതിവിഭവങ്ങളില്‍ ആദ്യത്തെ അവകാശമുണ്ട് എന്നു മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞതിലും എനിക്ക് അത്ഭുതം തോന്നിയില്ല. പക്ഷേ, കോണ്‍ഗ്രസിനോട് ഞാന്‍ ചോദിക്കാന്‍ ആ്രഗഹിക്കുകയാണ്, ഇത് മുസ്ലിം പുരുഷന്മാരുടെമാരുടെ മാത്രം പാര്‍ട്ടിയാണോ- മോഡി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button