മുംബൈ : ഇരുപത്തി നാലുകാരനായ മലയാളി യുവാവ് സ്വന്തം അമ്മയുടെ തല ഭിത്തിയില്‍ ഇടിച്ചു കൊലപ്പെടുത്തി. 64 കാരിയായ ലതാ നായര്‍ ആണ് മകനായ അമിത് നായരുടെ കയ്യാല്‍ കൊല്ലപ്പെട്ടത്.മുംബൈയ്ക്കടുത്ത വസായിയിലാണ് സംഭവം. ഇവർക്ക് നാല് മക്കളാണ്. മൂന്ന് പെണ്‍മക്കള്‍ വിവാഹിതരാണ്. ഇളയ മകന്‍ അമിത് നായര്‍ക്ക് ജോലിയൊന്നുമില്ലാതെ കഴിയുകയായിരുന്നു.
മദ്യപിച്ചെത്തി അമ്മയോട് കലഹിക്കുന്നത് ഇയാളുടെ ശീലമായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ അറിഞ്ഞത്. കൊല ചെയ്യപ്പെട്ട ദിവസം ഇയാൾ വെളുപ്പിന് ഒരു മണിക്കെത്തി ബെല്‍ തുടരെ അടിച്ചെങ്കിലും വാതില്‍ തുറക്കാന്‍ ലതാ നായര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പുറത്തു നിന്ന് ബഹളമുണ്ടാക്കാന്‍ തുടങ്ങി. തുടർന്ന്അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ ലത വാതില്‍ തുറന്ന് കൊടുക്കുകയായിരുന്നു.
അകത്തു കയറിയ അമിത് വാതില്‍ തുറക്കാന്‍ താമസിച്ചതിന് അമ്മയുമായി വഴക്കുണ്ടാക്കുകയും ലതയുടെ തല ചുമരില്‍ ശക്‌തിയായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലത കൊല്ലപ്പെടുകയായിരുന്നു. പിന്നീട് ഏകദേശം 5.30 നാണ് അമിത് സഹോദരിമാരെ വിളിച്ചു മരണ വിവരം അറിയിക്കുന്നത്. അവരാണ് പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് അമിതിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്.
Post Your Comments