അല്‍ ഐന്‍•കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചതിനെ തുടര്‍ന്നാണ് യുവതി ഭര്‍ത്താവായ അറബ് പുരുഷനെ കോടതി കയറ്റിയത്. എന്നാല്‍ ഇതിലൂടെ വെളിപ്പെട്ടത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും രഹസ്യമായാണ് വിവാഹം കഴിച്ചത്. ഇയാള്‍ നേരത്തെ വിവാഹം കഴിച്ചയാളായിരുന്നു. തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യ ഭാര്യ അറിയാതിരിക്കുന്നതിന് വേണ്ടിയാണ് പുതിയ ബന്ധത്തിലെ കുട്ടിയുടെ പിതവാണെന്ന് ഇയാള്‍ ഔദ്യോഗികമായി വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്നത്. ആദ്യ ബന്ധത്തില്‍ ഇയാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്.
രണ്ടാം ഭാര്യക്ക് തമാശ സൗകര്യവും സ്ത്രീധനവും ഇയാള്‍ നല്‍കിയിരുന്നു. യുവതിയുടെ രക്ഷിതാക്കള്‍ ഉള്‍പ്പടെ നാല് ദൃക്സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹം യു.എ.ഇയില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
മകന്‍ ജനിച്ച ശേഷം ജനനം രജിസ്റ്റര്‍ ചെയ്യാനും തിരിച്ചറിയല്‍ രേഖകള്‍ ശരിയാക്കാനുമുള്ള യുവതിയുടെ അഭ്യര്‍ത്ഥന ഇയാള്‍ തുടര്‍ച്ചയായി നിരസിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
ഇയാള്‍ തന്നെ വിവാഹം കഴിച്ചിട്ട് മൂന്ന് വര്‍ഷമായെന്നും ഒരു മകന്‍ ഉണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു. മകന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ശ്രമിച്ചെങ്കിലും പിതാവിന്റെ പേര് രേഖപ്പെടുത്താത്തതിനാല്‍ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇരുവശത്ത് നിന്നുള്ള സാക്ഷികള്‍ അടക്കം ഇസ്ലാമിക വിധി പ്രകാരമാണ് വിവാഹം നടത്തിയതെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു.
സാക്ഷികളും കോടതിയില്‍ ഹാജരായിരുന്നു.
നിയമം അനുസസരിച്ച് ശരിയായ സംരക്ഷണത്തിനും വളര്‍ത്തലിനും കൂടാതെ കുട്ടിയ്ക്ക് തിരിച്ചറിയല്‍ രേഖകള്‍ക്കും മാതാപിതാക്കളുടെ വക സ്പോണ്‍സര്‍ഷിപ്പിനും അര്‍ഹതയുനടെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
Post Your Comments