ബംഗളൂരു: പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് കർണാട മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി . മുഖ്യമന്ത്രിയായി അധികാരമേറ്റതിനെ തുടര്‍ന്ന് പാര്‍ട്ടി സംഘടിപ്പിച്ച അനുമോദനയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം വികാരാധീനനായത്.
നിങ്ങള്‍ കരുതുന്നുണ്ടാവും മുഖ്യമന്ത്രിയായപ്പോൾ താൻ വളരെ സന്തോഷവാനായെന്ന്. എന്നാൽ തെറ്റി സത്യം അതല്ല. നിലവിലെ കൂട്ടുമന്ത്രിസഭയുടെ മുഖ്യമന്ത്രി എന്ന പദവിയില്‍ ഞാന്‍ സന്തോഷവാനല്ലെന്ന് കുമാരസ്വാമി പറഞ്ഞു.
Read also: സ്കൂൾ അടുക്കളയില്‍ ഉഗ്ര വിഷമുള്ള അറുപതോളം പാമ്പുകളെ കണ്ടെത്തി
തിരഞ്ഞെടുപ്പ് സമയത്ത് എന്നെ ശ്രദ്ധിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ അതിന് തയ്യാറാകുന്നില്ല. വേണമെന്ന് വച്ചാല്‍ കേവലം രണ്ട് മണിക്കൂര്‍ കൊണ്ട് എനിക്ക് മുഖ്യമന്ത്രി പദം വേണ്ടെന്ന് വയ്‌ക്കാം. ജനങ്ങള്‍ക്ക് നല്ലത് ചെയ്യണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് വീണ്ടും മുഖ്യമന്ത്രി കസേരയിലെത്താനായത്. തന്റെ അച്ഛന് (എച്ച്.ഡി.ദേവഗൗഡ) പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ പലകാര്യങ്ങളും തനിക്ക് ചെയ്യണമെന്നുണ്ട്’ -കുമാരസ്വാമി വ്യക്തമാക്കി.
അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന ‘കുമാരസ്വാമി ഞങ്ങളുടെ മുഖ്യമന്ത്രി അല്ല’ എന്ന മുദ്രാവാക്യം വൈറലായതിനെ തുടര്‍ന്നായിരുന്നു ധൃതി പിടിച്ചുള്ള കര്‍ണാടക മുഖ്യന്റെ അനുമോദനയോഗപ്രസംഗം.
Post Your Comments