Latest NewsKerala

വീണ്ടും ക്രൂരത ; ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ബംഗളൂരു: വീണ്ടും ജനക്കൂട്ട ക്രൂരത അരങ്ങേറുന്നു.കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്നാരോപിച്ച്‌ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ മുര്‍കിയിലാണ് സംഭവം.

ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസം എന്ന ഇരുപത്തിയാറുകാരാനാണ് മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ തല്‍ഹ ഇസ്മായില്‍, മുഹമ്മദ് സല്‍മാന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read also:സൗദിയില്‍ കുടുങ്ങി നരക ജീവിതം നയിച്ചിരുന്ന മലയാളികള്‍ അടങ്ങുന്ന സംഘത്തിന് ഒടുവില്‍ മടക്കം

മൂവരും സു​ഹൃ​ത്താ​യ മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഹാന്‍ഡികേ​ര​യി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭവമുണ്ടായത്. ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ബാ​ല്‍​കു​ടി​ല്‍ വാ​ഹ​നം നി​ര്‍​ത്തി​യപ്പോള്‍ ഇ​സ്മാ​യി​ല്‍ തന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ചോ​ക്​​ലേ​റ്റു​ക​ള്‍ സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കി. ഇതുകണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് കരുതി നാട്ടുകാർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നാട്ടുകാരിൽ ചിലർക്കെതിരെ കൊലപാതകത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button