രാജ്യത്തെ കാർ വിപണിയിൽ റെക്കോർഡ് നേട്ടം. കഴിഞ്ഞ ജൂൺ മാസം 2,73,759 കാറുകളാണ് വിറ്റുപോയത്. എട്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടിയ വിൽപ്പനയാണ് ഇത്തവണ നടന്നത്. 2010 ഒക്ടോബറിലാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചതെന്നും,മറ്റ് വാഹനങ്ങളുടെ വില്‍പനയിലും കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് വര്‍ധനയുണ്ടെന്നും. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.
യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഒരു വര്‍ഷമായി 18 മുതല്‍ 20 ശതമാനം വര്‍ധന തുടരുകയായിരുന്നു. കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് ഈ ജൂണിൽ 37.5 ശതമാനമാണ് കാറിന്റെ വില്പനവര്‍ധന. കാരണം ജൂലായില്‍ ജി.എസ്.ടി. നടപ്പില്‍വരുമ്പോള്‍ വാഹനവില കുറയുമെന്നു കരുതി കഴിഞ്ഞ ജൂണില്‍ പലരും വാഹനം വാങ്ങിയില്ല. അതിനാല്‍ വില്‍പന കുറഞ്ഞിരുന്നു.
കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് മറ്റ് വാഹനങ്ങളുടെ വില്പനയും ഉയർന്നു. ലോറി മുതല്‍ ഇരുചക്രവാഹനം വരെയുള്ളവയുടെ വില്‍പ്പനയിലും ഇത് പ്രതിഫലിച്ചു. 28.8 ലക്ഷം വാഹനങ്ങളാണ് രാജ്യമൊട്ടാകെ ജൂണില്‍ വിറ്റത്. എല്ലാത്തരം വാഹനങ്ങളുടെ വില്‍പ്പനയിലും ജൂണില്‍ വര്‍ധനയുണ്ടായെങ്കിലും കാർ വിപണിയാണ് എട്ടു വർഷത്തിന് ശേഷമുള്ള റെക്കോർഡ് നേട്ടം കൈവരിച്ചത്.
Also read : വീണ്ടുമൊരു കിടിലൻ ബഡ്‌ജറ്റ് ഫോണുമായി ഓപ്പോ
Post Your Comments