റിയൽ മീ വണ്ണിന് പിന്നാലെ വീണ്ടുമൊരു കിടിലൻ ബഡ്ജറ്റ് ഫോണുമായി ഓപ്പോ. A3s എന്ന മോഡലാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. സൂപ്പര്‍ ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേ,പിറകിലെ ഇരട്ട ക്യാമറകള്‍,ഓപ്പോ AI ബ്യുട്ടി സെല്‍ഫി ക്യാമറ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 6.2 ഇഞ്ച് ഡിസ്പ്ലേയും നോച്ചും 88.8 ശതമാനം സ്ക്രീന്‍ ടു ബോഡി അനുപാതവും ഈ ഫോണിന്റെ പ്രധാന സവിശേഷത.
1.8 ജിഗാഹെര്‍ഡ്സ് ഒക്ടാകോര്‍ സ്നാപ്പ് ഡ്രാഗൺ 450 പ്രൊസസര്‍, 2 ജിബി റാം,16 ജിബി മെമ്മറി( മൈക്രോഎസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ ഉയർത്താം ) 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, രണ്ട് മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, എല്‍ഇഡി ഫ്ളാഷ് എന്നിവയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ,ഡ്യൂൽ സിം, 4 ജി വോള്‍ട്ടീ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നീ സൗകര്യങ്ങളുള്ള ഈ ഫോണിന് 4230 mAh ബാറ്ററിയും ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ അടിസ്ഥാനമായ ColorOS 5.1ഉം കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. 2 ജിബി റാം 16 ജിബി മെമ്മറി എന്ന ഒരൊറ്റ വേരിയന്റ് ഫോണിന് 10999 രൂപയാണ് വില.
Post Your Comments