കാനഡ: സൂര്യതാപമേറ്റ് 70 പേര് മരിച്ചതായി റിപ്പോര്‍ട്ട്. കാനഡയിലെ ക്യുബെക്ക് പ്രവിന്സിലാണ് സൂര്യതാപമേറ്റ് 70 പേര് മരിച്ചത്. മോണ്ട്രിയാല് സിറ്റിയില്‍ മാത്രം 34 പേര് മരണമടഞ്ഞതായി കാനഡ ആരോഗ്യവകുപ്പു മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 35 സെന്റിഗ്രേഡ് വരെ ചൂട് ഉയര്‍ന്നിട്ടുണ്ട്. 50 – 80 പ്രായപരിധിയിലുള്ളവരാണ് മരിച്ചവരില്‍ കൂടുതല്‍ പേരും. ചൂട് ഇനിയും കൂടാനാണ് സാധ്യതയുള്ളത്.
ശീതികരണ സംവിധാനങ്ങള്‍ ഇല്ലാത്തതും മരണസംഖ്യ വര്‍ധിക്കുന്നതിനിടയാക്കിയിട്ടുണ്ടെന്ന് സിറ്റി പബ്ലിക്ക് ഹെല്‍ത്ത് ഓഫിസ് അറിയിച്ചു. മുന്‍പ് ശക്തമായ ചൂടില്‍ മോണ്‍ഡ്രിയാലില്‍ 2010 ല്‍ നൂറു പേരാണു മരിച്ചത്. ശൈത്യ മേഖലയെന്ന് അറിയപ്പെടുന്ന കാനഡയില്‍ പോലും സൂര്യ താപമേറ്റു മരിക്കുന്നുവെന്നത് ആഗോള വ്യതിയാനത്തിന്റെ മാറ്റമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചത്.
Post Your Comments