Latest NewsInternational

ഹാഫിസ് സയിദിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നിരോധിച്ചു

ലാഹോര്‍: ഹാഫിസ് സയിദിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു. ഇസ്ലാമിസ്റ്റ് മില്ലി മുസ്ളീം ലീഗിന്റെ വിവിധ അക്കൗണ്ടുകള്‍ക്കാണ് ഫേസ്ബുക്കിന്റെ പൂട്ട് വീണത്.

പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് ഫേസ്ബുക്കിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

ജൂലായ് 25ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളില്‍ നിന്നുള്ള സാധ്യമായ എല്ലാ സഹായവും പാക്ക് ഇലക്ഷന്‍ കമ്മീഷന് ഫേസ്ബുക്ക് അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു.

Read Also : യു.എ.ഇയില്‍ മകന്റെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച് ഭര്‍ത്താവ്: ഒടുവില്‍ ഭാര്യ ആ ഞെട്ടിപ്പിക്കുന്ന രഹസ്യം കണ്ടെത്തി

എന്നാല്‍, ഹാഫിസിന്റെ പാര്‍ട്ടിയെ പാക്ക് ഇലക്ഷന്‍ കമ്മിഷന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. മാത്രമല്ല, മില്ലി മുസ്ളീം ലീഗ് ഉള്‍പ്പടെയുള്ള ചില സംഘടനകളെ യു.എസ് ഭീകരവാദ സംഘടനകളുടെ ലിസ്റ്റില്‍പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button