പോര്‍ട്ട്ലാന്റ്: വാഹനം നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് കാണാതായ യുവതിയെ കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം. കാലിഫോര്‍ണിയയിലാണ് സംഭവം. കടലോര മലമ്പാതയിലെ 200 അടി താഴ്ചയില്‍ നിന്നും ഏഴു ദിവസത്തിന് ശേഷം കണ്ടെത്തി. ഇവര്‍ വന്ന വാഹനം താഴെ പാറക്കൂട്ടത്തില്‍ വീഴുകയും ഗുരുതരമായി പരിക്കേറ്റ നിലയില്‍ കിടക്കുകയും ചെയ്ത യുവതി വാഹനത്തിലെ റേഡിയേറ്ററില്‍ നിന്നുള്ള വെള്ളം കുടിച്ചായിരുന്നു ജീവന്‍ നില നിര്‍ത്തിയത്. ജൂലൈ ആറിന് അപകടത്തില്‍ പെട്ട യുവതിയെ വെള്ളിയാഴ്ച ഇവിടെയത്തിയ പര്‍വ്വതാരോഹകരാണ് കണ്ടത്.
read also :രാജ്യത്തിന് തന്നെ നാണക്കേടായി ഹിമ ദാസിന്റെ ജാതി തിരഞ്ഞ് മലയാളികൾ
ഒറിഗോണ്‍ പോര്‍ട്ട്ലാന്റ് സ്വദേശിനിയായ ആഞ്ജലാ ഹെര്‍ണാണ്ടസാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. തകര്‍ന്ന ജീപ്പിലെ റേഡിയേറ്ററില്‍ നിന്നുള്ള വെള്ളം കുടിച്ചായിരുന്നു യുവതി ഒരാഴ്ചയോളം ജീവന്‍ നില നിര്‍ത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ഇവിടെയെത്തിയ പര്‍വ്വതാരോഹകര്‍ തകര്‍ന്ന ഒരു പേട്രിയേറ്റ എസ്യുവി 200 അടി താഴ്ചയില്‍ കടലില്‍ പകുതി മുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തോളില്‍ മുറിവേറ്റ നിലയില്‍ പരിക്കേറ്റ യുവതിയെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നെങ്കിലും ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ഇവര്‍ വിവരം മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നു.
Post Your Comments