തിരുവനന്തപുരം: മദ്യപാനത്തെയും വില്‍പ്പനയെയും പ്രോത്സാഹിപ്പിച്ചെന്ന ആരോപണങ്ങളും കേസുകളും നേരിടുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അഡ്മിന്‍മാരില്‍ പൊലീസുകാരും ഉണ്ടെന്ന് സൂചന. ഗ്രൂപ്പിന് 38 അഡ്മിന്‍മാര്‍ ഉണ്ടെങ്കിലും സൈബര്‍ പൊലീസ് ആകെ വെളിപ്പെടുത്തിയിട്ടുളളത് 36 പേരുടെ വിവരങ്ങള്‍ മാത്രമാണ്.
മറ്റു രണ്ടുപേരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താത്തതിന് കാരണം ഇവര്‍ പൊലീസ് സേനയിലുളളവരായതുകൊണ്ടാണെന്നാണ് ഉയരുന്ന ആരോപണങ്ങള്‍. അതിനിടെ കേസിലെ ഒന്നാംപ്രതി ഗ്രൂപ്പിന്റെ പ്രധാന അഡ്മിൻ നേമം കാരയ്ക്കാ മണ്ഡപം സ്വദേശി ടി.എല്‍ അജിത് കുമാർ പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് കടന്നു.
Read Also: ഹമാസിന്‍റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ല: നെതന്യാഹു
എക്‌സൈസ് കേസെടുത്തപ്പോള്‍ മുതല്‍ അജിത് കുമാർ ഒളിവിലായിരുന്നു. അന്വേഷണത്തിനിടെ അനധികൃത മദ്യവില്‍പ്പന അടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചെന്ന് കാട്ടിയാണ് പൊലീസ് കേസെടുത്തത്. കേസിലെ രണ്ടാംപ്രതി അജിത്തിന്റെ ഭാര്യ വിനീത ഇപ്പോൾ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Post Your Comments