തെലുങ്ക് തമിഴ് സിനിമ മേഖലകളെ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ കൊണ്ട് പിടിച്ചു കുലുക്കിയ നടി ശ്രീറെഡ്ഡി തനിക്ക് ഭീഷണിയുണ്ടെന്ന് തുറന്നു പറയുന്നു. നടന്‍ ശ്രീകാന്ത്, സംവിധായകന്‍ എ.ആര്‍ മുരുഗദോസ്, രാഘവ ലോറന്‍സ് എന്നിവര്‍ക്കെതിരെ ശ്രീ റെഡ്ഡി കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ പിന്നാലെ നടന്‍ വിശാലില്‍ നിന്ന് ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും തമിഴ്‌സിനിമയിലെ ഇരുണ്ട വശങ്ങള്‍ തനിക്ക് ഇനിയും വെളിപ്പെടുത്താനുണ്ടെന്നും ശ്രീ റെഡ്ഡി പറയുന്നു.
എന്നാല്‍ ഇതിന് തന്നെ അനുവദിക്കാതെ നടികര്‍ സംഘം തലവന്‍ കൂടിയായ വിശാല്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ശ്രീറെഡ്ഡി ഫേസ്‌ബുക്കില്‍ കുറിച്ചു. വിശാൽ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അതെ സമയം നാനിക്കെതിരേ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നപ്പോള്‍ നാനിയെ പിന്തുണച്ച് വിശാല്‍ രംഗത്ത് വന്നിരുന്നു. ശ്രീ റെഡ്ഡി പറയുന്ന കാര്യങ്ങളില്‍ യാതൊരു സത്യവും ഇല്ലെന്നാണ് തനിക്ക് തോന്നുന്നതായി വിശാല്‍ പറഞ്ഞിരുന്നു.
Post Your Comments