Latest NewsIndia

പെണ്‍വാണിഭ സംഘത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

പൂനെ•ക്രൈം ബ്രാഞ്ചിന്റെ സാമൂഹ്യ സുരക്ഷാ വിഭാഗവും ഹദപ്സര്‍ പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഒരു ലോഡ്ജില്‍ നിന്നും രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഒരു യുവതിയെയും മോചിപ്പിച്ചു. ഹന്ദേവാഡിയിലെ സൗരഭ് മംഗല്‍ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്.

ജോലി വാഗ്ദാനം ചെയ്താണ് പെണ്‍വാണിഭ സംഘം പെണ്‍കുട്ടികളെ ശരീര വില്പനയിലേക്ക് തള്ളിയിട്ടതെന്ന് പോലീസ് പറഞ്ഞു. ഇരകളെ മാംസവ്യാപാരത്തിലേക്ക് തള്ളിയിട്ട സ്ത്രീയേയും ലോഡ്ജ് മാനേജരെയും പോലീസ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും 16,500 രൂപയും മൊബൈല്‍ ഫോണുകളും മറ്റു നിര്‍ണായക തെളിവുകളും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇരകളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

ഒരു സന്നദ്ധ സംഘടന നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയ്ഡ്. 15 ഉം 17 ഉം വയസുള്ള പെണ്‍കുട്ടികളെ ജോലി വാഗ്ദാനം ചെയ്താണ് മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍വാണിഭ സംഘത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

ലോഡ്ജ് മാനേജര്‍ കര്‍ണാടക സ്വദേശിയായ യാസിന്‍ ഇബ്രാഹിം (36) പെണ്‍വാണിഭ നടത്തിപ്പുകാരി കൊന്ധവ സ്വദേശിനി ഷബാന ദഖാനി (30) എന്നിവരാണ്‌ അറസ്റ്റിലായത്. കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്ന ഇബ്രാഹിം കമ്മീഷന്‍ വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button