നിലമ്പൂർ: വണ്ടിക്കുള്ളിൽ കിടന്നുറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. പാലാങ്കര വട്ടപ്പാടത്ത് റബർത്തോട്ടം കാവൽക്കാരനായ പാത്തിപ്പാറ പുത്തൻപുരയ്ക്കൽ മത്തായിയാണ് (56) മരിച്ചത്. പുലർച്ചെ രണ്ടിനാണു സംഭവം. ജീപ്പിൽ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ തുമ്പിക്കൈ കൊണ്ട് ആന വലിച്ചെടുത്തു കൊല്ലുകയായിരുന്നെന്നാണു സൂചന.
Read also:റോഡ് പണിക്കിടയിൽ സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം കണ്ടെത്തി
ആനയുടെ ചിന്നം വിളി കേട്ടെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ഇവർ ആനയെ വിരട്ടി ഓടിച്ചു. പൂക്കോട്ടുംപാടം പോലീസ് മൂന്നേകാലോടെ സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments