ചെന്നൈ•പ്രമുഖ തമിഴ് സിനിമാ വ്യക്ത്വിത്വങ്ങള്‍ക്കെതിരെ തെലുങ്ക് നടി ശ്രീ റെഡ്ഡി പൊട്ടിച്ച ബോംബിന്റെ തീയും പുകയും അടങ്ങുംമുന്‍പ് കോളിവുഡില്‍ മറ്റൊരു ബോംബ് ഷെല്‍ കൂടി വീണു. നടി ജയലക്ഷ്മി പോലീസില്‍ നല്‍കിയ പരാതിയുടെ രൂപത്തിലാണിത്.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഇവരെ വേശ്യാവൃത്തിയ്ക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടിയ്ക്ക് വന്‍ തുക വാഗ്ദാനം ചെയ്ത് ലൈംഗിക വ്യാപാരത്തിന് ഇറങ്ങാന്‍ പ്രേരിപ്പിച്ച കവിയരശന്‍, മുരുഗ പെരുമാള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി പെണ്‍വാണിഭ ബിസിനസ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിരവധി നടിമാര്‍ തങ്ങളുടെ ഇരകളായിട്ടുള്ളതായി ഇവരും കുറ്റസമ്മത മൊഴിയില്‍ പറയുന്നു. മാര്‍ക്കറ്റ് നഷ്‌ടമായ നടികളാണ് പ്രധാനമായും സംഘത്തിന്റെ ഇരകളായത്.
പി.ആറുകളും പൊതുവായ സുഹൃത്തുക്കളും വഴി ബന്ധപ്പെട്ടാണ് സംഘം ഇവരെകൊണ്ട് വാഗ്ദാനങ്ങള്‍ സ്വീകരിപ്പിക്കുന്നത്. നിരവധി നടിമാരും അല്ലാത്ത യുവതികളും ഇവരുടെ വാഗ്ദാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വി.വി.ഐ.പികള്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ മുതലായവര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി.
സിനിമ നിര്‍മ്മാണത്തിനെന്ന പേരില്‍ വലസരവാക്കത്ത് ഓഫീസും ഇരുവരും തുറന്നിരുന്നു. ഈ സ്ഥാപനം വഴിയാണ് ഇവര്‍ നടിമാരുമായി ബന്ധം സ്ഥാപിച്ചിരുന്നതും അവസരം തേടിയെത്തുന്ന നടിമാരെ ചൂഷണം ചെയ്തിരുന്നതും.
ചെറിയ-കാല നടിമാര്‍ മുതല്‍ ടെലിവിഷനില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വരെ സംഘം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ‘റിലേഷന്‍ഷിപ് സേവനം’ എന്ന പേരില്‍ ഫേസ്ബുക്ക് പേജും തുറന്നാണ് സംഘം ‘ബിസിനസ്’ നടത്തിയിരുന്നത്. പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
വാട്സ്ആപ്പ് വഴിയാണ് ഇവര്‍ ജയലക്ഷ്മിയെ ബന്ധപ്പെട്ടത്. ചില വി.വി.ഐ.പികളെയും രാഷ്ട്രീയക്കാരെയും ‘രസിപ്പിക്കുന്നതിന്’ വന്‍ തുകയാണ് സംഘം നടിയ്ക്ക് വാഗ്ദാനം ചെയ്തത്.
പോലീസില്‍ പരാതി നല്‍കുന്നതിന് മുന്‍പ്, നടി മെസേജുകളെ കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പിന്നീട്, നടിയുടെ ഫോട്ടോ നിരക്ക് രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കണ്ടതോടെയാണ് പോലീസില്‍ അപ്രാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് പുഴല്‍ ജയിലേക്ക് അയച്ചു.
Post Your Comments