ധന്‍ബാദ്: ട്രെയിനില്‍ കടത്താൻ ശ്രമിച്ച 108 കുട്ടികളെ രക്ഷപ്പെടുത്തി. കേരളത്തിലേക്കുള്ള ട്രെയിനില്‍ സംശയകരമായ സാഹചര്യത്തില്‍ കടത്താന്‍ ശ്രമിച്ച കുട്ടികളെ ജാര്ഖണ്ഡില്വെച്ചാണ് രക്ഷപ്പെടുത്തിയത് . ബൊക്കാറോ റെയില്‍വേ സ്റ്റേഷനില്‍ 87 ആണ്‍കുട്ടികളെയും റാഞ്ചി റെയില്‍വേ സ്റ്റേഷനില്‍ 21 കുട്ടികളെയുമാണ് പോലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നു രക്ഷപ്പെടുത്തിയത്.
ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസില്‍ കുട്ടികളോടൊപ്പം കണ്ട ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിലെ ഒരു മദ്രസയിലേക്കാണു കുട്ടികളെ കൊണ്ടുപോകുന്നതെന്ന് ഇവര്‍ പറഞ്ഞു. കുട്ടികളില്‍ ഭൂരിപക്ഷവും ജമാത്ര നാരായണ്‍പുരില്‍ നിന്നുള്ളവരാണ്. ഇവരുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
Read also:വിദേശത്തുവെച്ച് മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം
കഴിഞ്ഞ ദിവസം മുംബൈയിലേക്കുള്ള ട്രെയിനില്‍നിന്ന് 26 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് നൂറിനടുത്ത് കുട്ടികളെയും കണ്ടെത്തുന്നത്.
Post Your Comments