ന്യൂഡല്‍ഹി: തലസ്ഥാനത്ത് വായു മലിനീകരണം എത്രത്തോളം ഭീകരതയാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍.
വായു മലിനീകരണത്തെത്തുടര്‍ന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ മാത്രമായി 14,800 മരണങ്ങളാണ് തലസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകണമെന്നും പ്രശ്നത്തെ നേരിടുന്നതിന് പരിസ്ഥിതി മന്ത്രാലയം നൂതന മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും സിഎസ്എ ഡയറക്ടര്‍ അനുമിത ചൗധരി പറഞ്ഞു.
Read Also : കുട്ടികളെ വിറ്റ സംഭവത്തില്‍ കുറ്റസമ്മതവുമായി കന്യാസ്ത്രീ
ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചായിരുന്നു ഏറെപ്പേരും മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Post Your Comments