തിരുവനന്തപുരം: ‘ഹിന്ദു പാക്കിസ്ഥാന്‍’ നിലപാടിലുറച്ച് ശശി തരൂര്‍ എംപി. തന്റെ പ്രയോഗത്തിലെ ഒരു വാക്കുപോലും പിന്‍വലിക്കില്ലെന്ന് തരൂര്‍ വ്യക്തമാക്കി. ഹിന്ദു രാഷ്ട്രം കൊണ്ടുവന്നാല്‍ പാക്കിസ്ഥാന്റെ ഹിന്ദു പതിപ്പാകും നാം. ആക്ഷേപിക്കുന്ന രാഷ്ട്രത്തെപോലെ ആകാന്‍ ശ്രമിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് കേള്‍ക്കണമെന്നും അദ്ദേഹം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
READ ALSO: ശശി തരൂരിന്റെ മനോനില തെറ്റി: സുബ്രഹ്മണ്യന്‍ സ്വാമി
ശശി തരൂരിന്റെ ഹിന്ദുപാക്കിസ്ഥാന്‍ പ്രസ്താവനയെ പിന്തുണച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. വരാനിരിക്കുന്ന അപകടം ചൂണ്ടിക്കാണിക്കുന്നതാണ് തരൂരിന്റെ പരാമര്‍ശമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുഅഭിപ്രായമാണ് തരൂര്‍ പറഞ്ഞതെന്ന് എം.എം.ഹസനും വിലയിരുത്തി.
Post Your Comments