പട്ന: കാമുകിയെ കാണാനായി രാത്രിയിൽ അവരുടെ വീട്ടിലെത്തിയ സൈനികനെ മോഷ്ടാവെന്ന് സംശയിച്ച് വീട്ടുകാര്‍ പിടികൂടി. ഒടുവിൽ ഇരുവരുടെയും വിവാഹം നടത്താനും തീരുമാനമായി. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. മഹാരാജ് ഗഞ്ച് സ്വദേശിയായ തേജു എന്ന വിശാല്‍ സിങ്ങാണ് പിടിയിലായത്. വിശാൽ ബന്ധുവിന്റെ മകളായ ലക്ഷ്‌മി കുമാരിയുമായി അഞ്ചു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. അവധിക്ക് നാട്ടിലെത്തിയ യുവാവ് ബുധനാഴ്ച രാത്രിയില്‍ ലക്ഷ്‌മിയുടെ വീട്ടിലെ മറ്റംഗങ്ങള്‍ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഓട് പൊളിച്ച് അകത്തുകടന്നു.
Read Also: മലയാളി കാമുകി ചതിച്ചു; രണ്ടുവർഷം ജയിലില്‍ കിടന്നു; നാട്ടിലേക്ക് മടങ്ങാനാവാതെ ബംഗ്ലാദേശി
എന്നാൽ വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതോടെ നാട്ടുകാരും ഓടിക്കൂടി. ഒടുവിൽ ലക്ഷ്‌മിക്കും വിശാലിനും കാര്യങ്ങൾ തുറന്നുപറയേണ്ടി വന്നു. ഇതിനിടെ യുവാവിന്റെ മുത്തച്ഛനും മൂന്‍ സര്‍പാഞ്ചുമായ പഞ്ചു യാദവ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയും ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാലും ഇരു കുടുംബവും യാദവ വിഭാഗത്തിലായതിനാലും ഇരുവരുടെയും വിവാഹം നടത്താനും തീരുമാനിക്കുകയായിരുന്നു.
Post Your Comments