ടെക്സാസ്: അടിവസ്ത്രമുപയോഗിച്ച് മുഖം മറച്ച് വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ യുവാവിനെ പിടികൂടാന്‍ നാട്ടുകാരുടെ സഹായം തേടി പൊലീസ്. ബുധനാഴ്ചയാണ് ജനാല പൊളിച്ച് അകത്ത് കയറുന്ന കള്ളന്റെ സിസിടിവി വീഡിയോ ടെക്സാസിലെ ലീയാണ്ടര്‍ പൊലീസ് പുറത്തു വിട്ടത്.
ജൂണ്‍ മാസം പതിനാറിനാണ് വന്‍കിട വ്യാപാര സ്ഥാപനത്തില്‍ മോഷണം നടന്നത്. നീല നിറമുള്ള അടിവസ്ത്രമുപയോഗിച്ച് മുഖംമറച്ച കള്ളനെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും കുറഞ്ഞ സമയം കൊണ്ട് പൊലീസ് പുറത്ത് വിട്ട വീഡിയോ വൈറലായി.
ഇത് ആദ്യമായല്ല മോഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സുതാര്യമായ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മറച്ച് കന്യാകുമാരിയില്‍ യുവാവ് മോഷണം നടത്തിയിരുന്നു. വീഡിയോ കാണാം:
Post Your Comments