ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ 50 പേര്‍ ആദായ നികുതി നിരീക്ഷത്തിലെന്ന് റിപ്പോർട്ട്. ഇവരുടെ ആദായ നികുതി റിട്ടേൺ വീണ്ടും പരിശോധിക്കുമെന്നാണ് വിവരം. ഇവർക്ക് ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി.
Also Read: വീടുവിട്ടിറങ്ങിയതിന് വിചിത്ര വാദവുമായി സഹോദരിമാർ
നീരവ് മോദിയില്‍ നിന്ന് സ്വര്‍ണ, രത്നആഭരണങ്ങള്‍ വാങ്ങിയ ചിലര്‍ പകുതി പണം മാത്രം ചെക്കായും അല്ലെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നല്‍കിയതിന് ശേഷം ബാക്കി കറന്‍സിയായി നല്‍കിയെന്നാണ് ആദായ നികുതി വകുപ്പ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഒരുങ്ങുന്നത്.
Post Your Comments