KeralaLatest News

വീടുവിട്ടിറങ്ങിയതിന് വിചിത്ര വാദവുമായി സഹോദരിമാർ

ആലപ്പുഴ: നിരീശ്വരവാദികളായി ജീവിക്കാൻ വേണ്ടിയാണെന്ന വിചിത്ര വാദവുമായി വീടുവിട്ടിറങ്ങി സഹോദരിമാര്‍. ആലപ്പുഴ പള്ളിപ്പാട് സ്വദേശിനികളായ സഹോദരിമാരാണ് തങ്ങൾക്ക് മതത്തില്‍ വിശ്വാസമില്ലാത്തതിനെ തുടര്‍ന്ന് ജോലിയെടുത്ത് ജീവിക്കാന്‍ തീരുമാനിച്ച്‌ വീടുവിട്ടിറങ്ങിയത്. തുടർന്ന് ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇരുവരെയും എറണാകുളത്തെ ഒരു വനിതാ ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തി.

Also Read: സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്താൻ കരസേനാ മേധാവി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും

കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങൾക്ക് മതത്തില്‍ വിശ്വാസമില്ലെന്നും ജോലി ചെയ്ത് ജീവിക്കാനാണ് ഇഷ്ടമെന്നും അതിനാൽ തന്നെ തങ്ങൾ വീട്ടിലേക്ക് പോകാന്‍ തയാറല്ലെന്നും സഹോദരിമാര്‍ കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയായവരായതിനാല്‍ അവരുടെ ഇഷ്ടമനുസരിച്ച്‌ ജീവിക്കാമെന്ന കോടതി നിരീക്ഷണത്തിൽ ഇവരെ വിട്ടയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button