![POLICE LINE](/wp-content/uploads/2018/07/POLICE-LINE.jpg)
ബിലാസ്പൂര്‍: പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ ശനിയാഴ്ച രാവിലെ കാര്‍ മോഷണകേസിലെ പ്രതികളായ അഞ്ച് പേരെ പിടികൂടാനായി നയിന ദേവി ക്ഷേത്രത്തിനു സമീപം പഞ്ചാബ് പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം. രണ്ട് ഗുണ്ടകളെ പോലീസ് അറസ്റ്റു ചെയ്തു. ആയുധങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു.
ഏറ്റുമുട്ടലിനെ തുടര്‍ന്നു ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡ് അടച്ചു. പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഹിമാചല്‍ പ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments