Latest NewsFootballSports

ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കും; നിര്‍ണായക തീരുമാനവുമായി ഫിഫ

വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിൽ ഇന്ത്യ കളിച്ചേക്കുമെന്ന് സൂചന. 2022ല്‍ ഖത്തറില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത് എന്നാണ് വിവരം. ഫിഫല പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഫിഫ സമ്മേളനത്തില്‍ ഇക്കാര്യത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കും.

1998 മുതലാണ് ലോകകപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. 2022ലെ ലോകകപ്പില്‍ 48 ടീമുകളെ കളിപ്പിക്കും എന്ന വാഗ്ദാനത്തോടെയാണ് ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായത്. ഫിഫയുടെ പുതിയ നീക്കം ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാനുളള സാധ്യതക്കാണ് വഴി തുറക്കുന്നത്. ഇതോടെ ഏഷ്യയില്‍ നിന്ന് എട്ട് ടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. ആഫ്രിക്ക ഒന്‍പത്, യൂറോപ്പ് 16 ദക്ഷിണ അമേരിക്ക ആറ്, കോണ്‍കകാഫ് ആറ്, ഓഷ്യാനിയ ഒന്ന് എന്നിങ്ങനെ ടീമുകള്‍ യോഗ്യത നേടും.

Read also:ഹർഭജന്റെ റെക്കോർഡ് തകർത്ത് റബാഡ

ഏഷ്യന്‍ റാങ്കിങ്ങില്‍ നിലവില്‍ 19ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ മേഖല യോഗ്യതാ റൗണ്ടില്‍ മുമ്പിലെത്തുന്ന എട്ട് ടീമുകള്‍ക്ക് ലോകകപ്പ് കളിക്കാം. നിലവില്‍ ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, സൗദി അറേബ്യ, ഉസ്‌ബെക്കിസ്ഥാന്‍, യുഎഇ, ഖത്തര്‍, ചൈന എന്നിവയാണ് ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നത്. ഫിഫയുടെ ഫുട്‌ബോള്‍ വികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ 2022ല്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button