ബത്തേരി: ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ചു. ബത്തേരി ട്രാഫിക് ജങ്ഷന് സമീപം ശനിയാഴ്ച രാവിലെയാണ് അപകടം. കാറിനു പിറകില്‍ വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന കാറിനെ ഇടിക്കുകയും ഇതിന്റെ ആഘാതത്തിൽ മുന്നിലുണ്ടായിരുന്ന കെ എസ്ആര്‍ടിസി ബസ്സിനടിയിലേക്ക് കാർ ഇടിച്ചു കയറുകയുമായിരുന്നു. കുഴഞ്ഞു വീണ ബസ് ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ നേരിയ പരിക്കുകളോടെ രക്ഷപെട്ടു.
Read Also: ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം : ഒരു സ്ത്രീ മരിച്ചു
Post Your Comments