മാന്നാര്‍: പ്രതികാരം തീർക്കാൻ യുവാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. മാവേലിക്കര തടത്തിലാല് കൃഷ്ണനിവാസില്‍ രാധാകൃഷ്ണന്(55), തെക്കേക്കര പള്ളിക്കല്‍ കിഴക്ക് കണ്ടത്തില്‍ സുഭാഷ്കുമാര്‍(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറ്റിയില്‍ ജങ്ഷനില്‍ ഫ്രണ്ട്സ് ചിക്കന്‍ സെന്റര്‍ നടത്തുന്ന കുരട്ടിശേരി ഫാത്തിമാ മന്‍സില്‍ മുഹമ്മദ്ഖനിയുടെ മകന് വസിംഅഫ്സലിനെ(23)യാണ് ഇവർ കൊലപ്പെടുത്താൻ നോക്കിയത്.
പ്രതികൾ വര്‍ഷങ്ങളായി മാന്നാറിലെ കടയില്‍ കോഴികളെ നൽകുന്നവരാണ്. വസിം അഫ്സലിന്റെ പിതാവ് മുഹമ്മദ്ഖനിയും ഇവരും തമ്മില്‍ കച്ചവടം സംബന്ധിച്ച് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ പണം വാങ്ങാന്‍ വേണ്ടിയാണ് പ്രതികൾ എത്തിയത്. കടയില്‍ എത്തിയപ്പോള്‍ മുഹമ്മദ്ഖനി ഉണ്ടായിരുന്നില്ല. ഇക്കാര്യം മകൻ പ്രതികളോട് പറഞ്ഞു. തുടർന്ന് വസിം കടയുടെ പുറത്തുനിന്ന് ഫോൺ വിളിക്കുകയും ചെയ്തു.
Read also:ട്രെയിനില്‍ കടത്താൻ ശ്രമിച്ച 108 കുട്ടികളെ രക്ഷപ്പെടുത്തി
ഈ സമയം വസീമിന്റെ നേരെ പിക്കപ്പ് വാന്‍ അമിതവേഗത്തില്‍ ഓടിച്ചുകൊണ്ടു വന്ന് ഇടിക്കുകയായിരുന്നു. നിലത്തുവീണ യുവാവിന്റെ കാലിലൂടെ വാന്‍ കയറ്റിയിറക്കി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. തുടർന്ന് മാന്നാര്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും പിടികൂടി. കോട്ടയത്തെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന വസിംഅഫ്സലലിന്റെ വലതുകാല്‍ മുറിച്ച് മാറ്റി.
Post Your Comments