കെയ്റോ: ഈജിപ്തിലെ ഗിസാ പ്രവിശ്യയില്‍ ട്രെയിന്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്. ഗിസയിലെ ബദ്രാഷിനിലാണ് സംഭവം. ട്രെയിനിന്റെ മൂന്നു ബോഗികളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല.
Read also:പുറത്താക്കിയ ജീവനക്കാരന് ഇന്ത്യയിൽ എത്തുന്നന്നതുവരെ ജോലി നൽകി എയര്‍ ഇന്ത്യ
സായുധ സേനയുടെ എഞ്ചിനിയറിംഗ് അതോറിറ്റിയുടെ സാങ്കേതികസംഘം അപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ നബിൽ സഡെക് ഉത്തരവിട്ടു. അപകടത്തെക്കുറിച്ച് അന്വേഷിക്കാനായി അനേകം റെയിൽവേ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിട്ടുണ്ട്.
Post Your Comments