KeralaLatest News

വനിത പൊലീസുകാരിക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ച യുവാവ് പിടിയില്‍

ആലുവ: വനിത പൊലീസുകാരിക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ച യുവാവ് പിടിയില്‍. കൊച്ചി മെട്രോ സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ചതിന് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ദിഖ് ഷിഹാബുദ്ദീന്‍ എന്ന 26കാരനാണ് പിടിയിലായത്. ഓട്ടോറിക്ഷ ഡ്രൈവറായി ഇയാള്‍ക്ക് ഒന്നിലധികം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Also Read : വിവാഹിതയായ യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ചയാളെ പോലീസ് വിളിപ്പിച്ചു; സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ അതിക്രമം

പരാതിക്കാരിയായ ആലുവ മെട്രോ സ്റ്റേഷനിലെ വനിത പോലീസുകാരിയുടെ സുഹൃത്ത് റോയല്‍സ്, കിംഗ്സ്, എകെസിഎച്ച് ഹാക്കേഴ്സ് തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ സ്ത്രീകളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നെന്ന് ചൂണ്ടികാട്ടി ഒരു പോസ്റ്റ് ഇട്ടതിനെതുടര്‍ന്നാണ് സംഭവങ്ങള്‍ക്ക് തുടക്കമിടുന്നത്. പിന്നീട് പരാതിക്കാരിയുടെ ചിത്രത്തോടൊപ്പം അശ്ലീലസന്ദേശങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാട്ടാക്കട പൊലീസ് പിടികൂടിയ പ്രതിയെ പിന്നീട് ആലുവ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വാട്സ്ആപ്പിലൂടെയും ഇയാള്‍ ഇത്തരം സന്ദേശങ്ങള്‍ പലരിലേക്ക് കൈമാറിയിരുന്നെന്നും പൊലീസ് കണ്ടെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button